സൗജന്യനേത്ര ചികിത്സാ ക്യാമ്പും, സെമിനാറും നാളെ പനവേലിൽ

നവിമുംബൈ: കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ, വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് ന്യൂ പൻവേൽ സെക്ടർ 5A യിൽ പ്രവർത്തിക്കുന്ന (ഗുരുദ്വാരക്കു സമീപം) ആർ ജുൻജുൻവാല ശങ്കരാ ഐ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ മാർച്ച് 2 ന് , ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ച കഴിഞ് 3 മണി വരെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. 3 മണി മുതൽ 4.30വരെ നേത്രാരോഗ്യം / നേത്രദാനം എന്നിവയെ ക്കുറിച്ച് ഡോ.ഷില്ലി വർഗ്ഗീസ് ( R Jhunjgunwala , Sankara Eye Hospital ,Sector 5A, New Panvel) ഡോ.സവിത ബാബ്സോ ഖലീൽ ( Medical Superintendent , Rural Hospital Chowk , Taluka , Khalapur ) എന്നിവർ നയിക്കുന്ന ബോധവത്കരണ സെമിനാറും ഉണ്ടായിരിക്കും. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വനിതാ വിഭാഗം പ്രസിഡന്റ് -സതി രമണൻ (8108932242 ) സെക്രട്ടറി- ശ്രീകുമാരി(9757088191) എന്നിവർ അറിയിച്ചു.
പങ്കെടുക്കാൻ താല്പര്യമുള്ളവർ രാജി നായരു (9224206795)മായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണവും മൂന്ന് മണി കഴിഞ്ഞുള്ള പരിപാടിയിൽ ലഘുഭക്ഷണവും ഏർപ്പെടുത്തിയ ട്ടുണ്ട് എന്ന് സംഘാടകർ അറിയിച്ചു.