മകളെ പീഡിപ്പിച്ച പിതാവിന് 21 വർഷം തടവ്

കണ്ണൂർ : പതിമൂന്നുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ 21 വർഷം കഠിന തടവിനും, 13,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ എട്ടുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം. കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജി എം.ടി. ജലജാറാണിയാണ് ശിക്ഷ വിധിച്ചത്.വീട്ടുമുറ്റത്ത് സൈക്കിൾ ഓടിച്ചുകൊണ്ടിരുന്ന മകളെ മടിയിലിരുത്തി പൂച്ചയെ വാങ്ങിത്തരാമെന്ന് പറഞ്ഞ് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്. മയ്യിൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന ബി.ദിനേശനാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. പ്രീതാകുമാരി ഹാജരായി.