താമരശ്ശേരിയിലെ വിദ്യാർത്ഥിയുടെ കൊലപാതകം : പ്രതികളെ വിട്ടത് ജുവനൈൽ ജസ്റ്റിസ് ബോർഡ്

0

കോഴിക്കോട് : താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ പ്രതികളെ വേ​ഗം പിടികൂടിയിരുന്നതയി കോഴിക്കോട് റൂറൽ എസ്പി കെഇ ബൈജു. പ്രതികളെ പിടികൂടി രക്ഷിതാക്കൾക്കൊപ്പം ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കിയെങ്കിലും ഇവരെ വീട്ടിലേക്ക് വിട്ടയച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി പറയുന്നു. അഞ്ച് വിദ്യാർത്ഥികളെയാണ് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നത്.കുട്ടി അത്യാസന്ന നിലയിലാണെന്നും മരണപ്പെടാൻ സാധ്യതയുണ്ടെന്നും ജുവനൈൽ ജസ്റ്റിസ് ബോർഡിനെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ പത്താം ക്‌ളാസ്സ്‌ പരീക്ഷ എഴുതേണ്ട കുട്ടികളാണ് എന്ന് പറഞ് പ്രതികളെ വിട്ടയക്കാൻ ബോർ‍ഡ് തീരുമാനിക്കുകയായിരുന്നു.

‌‌ഇന്നു 11 മണിക്ക് വീണ്ടും പ്രതികൾ ഹാജർ ആകുമെന്ന് കെ ഇ ബൈജു പറഞ്ഞു. പോലീസ് നിയമപരമായി ചെയ്യേണ്ടതെല്ലാം പോലീസ് ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതികകളുടെ വീട്ടിൽ പരിശോധന നടത്തി. ഗുഢാലോചനയിൽ മുതിർന്നവർ ഉണ്ടോ എന്ന് അന്വേഷിക്കും. ഉണ്ടെങ്കിൽ എങ്കിൽ അവരെയും പ്രതികളാക്കുമെന്ന് എസ്പി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *