ചരിഞ്ഞ കാട്ടാനയുടെ ശരീരത്തിൽ വെടിയുണ്ട; അന്വേഷണം ആരംഭിച്ചു

മലപ്പുറം : മൂത്തേടം ചോളമുണ്ടയിൽ ചരിഞ്ഞ കസേര കൊമ്പനെ ജഡത്തിൽ നിന്നും വെടിയുണ്ട കണ്ടെത്തി. ആനയുടെ പോസ്‌റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. സംഭവത്തില്‍ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.ഇന്നലെയാണ് നിലമ്പൂർ നോർത്ത് ഡിവിഷൻ പരിധിയിലെ ഉപേക്ഷിക്കപ്പെട്ട സെപ്റ്റിക് ടാങ്കില്‍ ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഖാദർ എന്ന വ്യക്തിയുടെ സ്ഥലത്തെ സെപ്റ്റിക് ടാങ്കിലായിരുന്നു ജഡം.