ഇസ്രയേൽ 643 പലസ്‌തീനികളെക്കൂടി മോചിപ്പിച്ചു

ടെൽ അവീവ് : ഇസ്രയേല്‍ ഹമാസ് വെടിനിർത്തൽ കരാറിന്‍റെ ഭാഗമായി തടവിലാക്കപ്പെട്ട 643 പലസ്‌തീനികളെ ഇസ്രയേൽ അധികൃതർ മോചിപ്പിച്ചു. ഇസ്രയേല്‍ ജയിൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്‌ച രാത്രി നടന്ന കൈമാറ്റം പൂർത്തിയായതോടെ വെടിനിർത്തൽ കരാറിന്‍റെ ആദ്യഘട്ടം അവസാനിച്ചു.
33 ബന്ദികൾക്ക് പകരമായി 1,778 പലസ്‌തീനികളെയാണ് ജനുവരി 19 മുതൽ ഇസ്രയേൽ മോചിപ്പിച്ചത്. ബാക്കിയുള്ള 59 ഇസ്രയേല്‍ ബന്ദികളെ വിട്ടയക്കുന്നത് ചർച്ചകളിലൂടെ തീരുമാനിക്കും.
ഗാസയില്‍ 15 മാസത്തിലേറെയായി നിലനിന്നിരുന്ന ഇസ്രയേലിന്‍റെ ആക്രമണത്തിന് പിന്നാലെ ജനുവരി 19-ന് ആണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചത്. കരാറിന്‍റെ ഭാഗമായി ഇസ്രയേലും ഹമാസും പരസ്‌പരം ബന്ദികളെ കൈമാറിയിരുന്നു.ഒക്‌ടോബർ 7 ന് ഗാസ അതിർത്തിക്ക് സമീപം ഇസ്രയേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തിൽ 1,200 പേർ കൊല്ലപ്പെടുകയും 252 ഇസ്രയേലികളും വിദേശികളും ബന്ദികളാക്കപ്പെടുകയും ചെയ്‌തിരുന്നു. ശേഷിക്കുന്ന 59 ബന്ദികളിൽ 32 പേർ മരിച്ചതായാണ് സൂചന.