മീരാറോഡ് അയ്യപ്പക്ഷേത്രത്തിൽ പതിനാറാമത് പ്രതിഷ്ഠാമഹോത്സവം

0

മുംബൈ: മീരാ റോഡ് അയ്യപ്പ ക്ഷേത്രത്തിൻ്റെ 16 -മത് പ്രതിഷ്ടാ മഹോത്സവം മാർച്ച്‌ – 2-ന്കൊടിയേറും.
മാർച്ച്‌ 7- ന് ആറാട്ടോടുകൂടി ഉത്സവത്തിനു സമാപനം കുറിക്കും.

ഒന്നാം ദിവസം,രാവിലെ 5.30 ന് നിർമ്മാല്യ ദർശനം, തുടർന്ന് മഹാഗണപതി ഹോമം, ഉഷ പൂജ, ബിംബ ശുദ്ധി ക്രിയകൾ, കലാശാഭിഷേകം (25 കലശം) നവഗ്രഹ ഹോമം, പ്രഭാത ഭക്ഷണം, ഉച്ച പൂജ .
വൈകിട്ട് 6 മണിക്ക് ദീപാരാധന, കൊടിയേറ്റം, മുളയിടൽ – മുള പൂജ തുടർന്ന് പടി പൂജ, പുഷ്പാഭിഷേകം, അത്താഴ പൂജ, ശ്രീഭൂത ബലി, അന്നദാനം.

രണ്ടാം ദിവസമായ മാർച്ച്‌ 3ന് രാവിലെ 5.30 ന് നിർമ്മാല്യ ദർശനം, അഷ്ട ദ്രവ്യ മഹാഗണപതി ഹോമം, മൃത്യുഞ്ചയ ഹോമം, പാണി, പഞ്ചഗവ്യം, പഞ്ചകം, കലാശാഭിഷേകം (108 കലശം),ശ്രീഭൂതബലി, ഉച്ച പൂജ, അന്നദാനം.

വൈകിട്ട് 6.30 ന് ദീപാരാധന, അങ്കുര പൂജ, പടി പൂജ, പുഷ്പാഭിഷേകം, അത്താഴ പൂജ, ശ്രീഭൂത ബലി, വിളക്കെഴുന്നള്ളത്ത്(ശീവേലി) അന്നദാനം.

മാർച്ച്‌ 4 -മൂന്നാം ദിവസം രാവിലെ 5.30- ന് നിർമ്മാല്യ ദർശനം, മഹാഗണപതി ഹോമം, ധന്വന്തരി ഹോമം, ഉഷ പൂജ, അങ്കുര പൂജ, കലാശാഭിഷേകം (25 കലശം) ഉച്ചപൂജ, അന്നദാനം.

വൈകിട്ട് 6.30 ന് ദീപാരാധന, ഭഗവതി സേവ, അങ്കുര പൂജ, പടി പൂജ, പുഷ്പാഭിഷേകം, അത്താഴ പൂജ, ശ്രീഭൂതബലി, വിളക്ക് എഴുന്നള്ളത്ത്(ശീവേലി) അന്നദാനം

നാലാം ദിവസം (മാർച്ച്‌ 5 ) രാവിലെ 5-30 ന്,നിർമ്മാല്യ ദർശനം, മഹാ ഗണപതി ഹോമം, സുകൃത ഹോമം, ഉഷ പൂജ, കലാശാഭിഷേകം (25 കലശം), ഉച്ച പൂജ, ഉത്സവ ബലി, അന്നദാനം

വൈകിട്ട് 6. 30 ന് ദീപാരാധന, അങ്കുര പൂജ, പടി പൂജ, പുഷ്പാഭിഷേകം, അത്താഴ പൂജ, ശ്രീഭൂത ബലി, വിളക്കെഴുന്നള്ളത്ത്( ശീവേലി ), അന്നദാനം.

അഞ്ചാം ദിവസം (മാർച്ച്‌ 6) രാവിലെ 5.30 ന് നിർമ്മാല്യ ദർശനം, മഹാ ഗണപതി ഹോമം, ഉഷ പൂജ, അയ്യപ്പ സഹസ്ര നാമ അർച്ചന, കലാശാഭിഷേകം (25 കലശം) .9.30 ന് ശാസ്ത്താ പ്രീതി (ഭജന ), ഉച്ച പൂജ, അന്നദാനം

വൈകിട്ട് 6 മണിക്ക് ദീപാരാധന, ശ്രീഭൂതബലി, പാണി, പള്ളിവേട്ട, ശയ്യ പൂജ, അത്താഴ പൂജ, ഹരിവരാസനം, അന്നദാനം .

ആറാം ദിവസം മാർച്ച്‌ 7 ന് രാവിലെ 5.30 ക്ക്‌ മഹാഗണപതി ഹോമം, പള്ളി ഉണർത്തൽ, അഭിഷേകം, ഉഷ പൂജ, പാണി, ആറാട്ട് ബലി, ആറാട്ട് .

ഉച്ചക്ക് 12.30ന് പറ എടുക്കൽ, കൊടി ഇറക്കൽ, കലാശാഭിഷേകം (25 കലശം), ഉച്ച പൂജ, അന്നദാനം

ഫെബ്രുവരി 28 ന് വൈകിട്ട് 7 മണിക്ക് വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. തുടർന്ന് അന്നദാനം.
മാർച്ച്‌ 1 ന് വൈകുന്നേരം 7.15 മുതൽ അനുപമ ദേവരാജനും സംഘവും അവതരിപ്പിക്കുന്ന കർണ്ണാട്ടിക് ഭക്തിഗാന സന്ധ്യ ഉണ്ടായിരിക്കും.. തുടർന്ന് അന്നദാനം.

മാർച്ച്‌ 9 ന് ഡോ. ഓമനക്കുട്ടൻ നയിക്കുന്ന ഭക്തി ഗാനമേള ഉണ്ടായിരിക്കും.

കേരളത്തിലെ ക്ഷേത്ര ആഘോഷങ്ങളിലേതിന് സമാനമായുള്ള ദീപ സംവിധാനങ്ങൾകൊണ്ടാണ് ഇത്തവണ മീരാറോഡ് അയ്യപ്പ ക്ഷേത്രം അലങ്കരിച്ചിട്ടുള്ളത് . നൂറു കണക്കിന് വിശ്വാസികൾ ഇത് കാണാനും ചിത്രങ്ങൾ പകർത്താനുമായി ക്ഷേത്രത്തിൽ വന്നുകൊണ്ടിരിക്കയാണ്.

(സലീം താജ്)

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *