അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രമുഖ സര്‍വകലാശാലകളില്‍ നിന്നുള്ള ഇന്ത്യന്‍ ബിരുദധാരികളെ നിയമിക്കാം – ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയിലെ പ്രമുഖ സര്‍വകലാശാലകളായ ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് തുടങ്ങിയിടങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ ബിരുദധാരികളെ അമേരിക്കന്‍ കമ്പനികള്‍ക്ക് പുത്തന്‍ ഗോള്‍ഡ് കാര്‍ഡ് നിയമപ്രകാരം നിയമിക്കാമെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസമാണ് സമ്പന്നരായ വിദേശികള്‍ക്കായി ട്രംപ് ഗോള്‍ഡ് കാര്‍ഡ് പദ്ധതി പുറത്തിറക്കിയത്. ഈ പദ്ധതിയിലൂടെ വിദേശികള്‍ക്ക് ഇന്ത്യയില്‍ താമസിക്കാനും ജോലി ചെയ്യാനും കഴിയും. അന്‍പത് ലക്ഷം അമേരിക്കന്‍ ഡോളര്‍ നല്കി അമേരിക്കന്‍ പൗരത്വം നേടാനാകുന്ന പദ്ധതിയാണിത്.ഗോള്‍ഡ് കാര്‍ഡ് വില്ക്കാന് പോകുകയാണ് തങ്ങളെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് ഓവല്‍ ഓഫീസില്‍ നിന്ന് അറിയിച്ചത്. ഇതിലൂടെ നിങ്ങള്‍ക്ക് ഗ്രീന്‍കാര്‍ഡ് നേടാനാകും. ഇതിന് അന്‍പത് ലക്ഷം അമേരിക്കന്‍ ഡോളര്‍ ഫീസ് ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് അമേരിക്കന്‍ പൗരത്വത്തിലേക്കുള്ള ഒരു പാത കൂടിയാണ്. പണമുള്ള വിദേശികള്‍ക്ക് ഇത് വാങ്ങി തങ്ങളുടെ രാജ്യത്തേക്ക് വരാമെന്നും ട്രംപ് വ്യക്തമാക്കിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.