ഓണറേറിയവും ഇൻസൻ്റീവും അനുവദിച്ചു: ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ആശാവർക്കർമാർ

0

തിരുവനന്തപുരം :ആശാവർക്കർമാർക്ക് ജനുവരിയിലെ ഓണറേറിയം സർക്കാർ അനുവദിച്ചു ഇൻസൻ്റീവും അനുവദിച്ചു. കുടിശിക പൂർണമായും നൽകാനുള്ള തുക ഇതോടെ അനുവദിച്ചു. ആശമാരുടെ കാര്യത്തിൽ കടുംപിടുത്തം ഇല്ലെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
എന്നാൽ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ആശാ വർക്കേഴ്സ് നേതൃത്തം പറഞ്ഞു.സർക്കാർ കുടിശിക തീർത്തു നൽകിയത് സമരവിജയമാണ് .കുടിശികയും ഇൻസെന്റീവും ലഭിച്ചു തുടങ്ങിയതിൽ സന്തോഷം. എന്നാൽ ജോലി ചെയ്ത ശമ്പളം വാങ്ങാൻ വേണ്ടി മാത്രമല്ല 18 ദിവസമായി സമരം ചെയ്യുന്നത്. ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ആശാ വർക്കേഴ്സ് പറഞ്ഞു.

യൂത്ത് കോൺഗ്രസ് സമരത്തിനിടയിലുണ്ടായ അക്രമത്തിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന് ആശാ വർക്കേഴ്സ് നേതൃത്തം പറഞ്ഞു . അക്രമം ഉണ്ടാക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷമായി
സമരത്തെ ബാധിക്കും.പിന്തുണ നൽകുന്നത് നല്ലതെന്നും സമരക്കാർ വ്യക്തമാക്കി.

ഓണറേറിയം 7000 വരെ ഉയർത്തി.ഇൻസെൻ്റീവ് ഉൾപ്പെടെ 89 ശതമാനം ആശമാർക്ക് 10000 ന് മുകളിൽ ലഭിക്കുന്നുണ്ട്. 13200 വരെ ലഭിക്കുന്നവർ ഉണ്ട്.വളരെ കുറച്ച് ആശാ പ്രവർത്തകർ മാത്രമാണ് സമരത്തിലുള്ളത്. ആരോഗ്യ മേഖലയിലെ മാറ്റിവയ്ക്കാൻ ആകാത്ത പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണിത്. ആദ്യം ഏഴ് ശതമാനം ആശമാരായിരുന്നു സമരത്തിലുണ്ടായിരുന്നത്. ഇപ്പോഴത് 6 ശതമാനം ആയി കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി വീണാജോർജ്ജ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *