ജോലിക്കിടയിൽ ലഹരിക്കടത്ത് : രണ്ടുപേർ പിടിയിൽ

0

കോഴിക്കോട്: നഗരത്തിൽ എംഡിഎംഎ എത്തിച്ച് വിൽപന നടത്തുന്ന കോവൂർ സ്വദേശി അനീഷ് (44), വെള്ളകടവ് സ്വദേശി സനൽ കുമാർ (45) എന്നിവരെ . കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്‌റ്റന്‍റ് കമ്മിഷണർ കെഎ ബോസിന്‍റെ നേതൃത്വത്തിലുള്ള ഡാൻസാഫും, ചേവായൂർ പൊലീസും ചേർന്ന് പിടികൂടി .ഇരുവരെയും പിടികൂടിയത്.മയക്കുമരുന്ന് കച്ചവടക്കാർക്കെതിരെ കർശന നടപടിയെടുക്കുന്നതിൻ്റെ ഭാഗമായി നടന്നുവരുന്ന ഓപ്പറേഷൻ ഡി ഹണ്ട് സ്പെഷൽ ഡ്രൈവിൽ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അരുൺ കെ പവിത്രന്‍റെ നിർദേശപ്രകാരം നടന്ന പ്രത്യേക പരിശോധനയിലാണ് ഇവർ പിടിയിലാവുന്നത്. പിടിയിലായ രണ്ട് പേരും കോഴിക്കോട് ബെംഗളൂരു ടൂറിസ്‌റ്റ് ബസിലെ നൈറ്റ് സർവീസ് ഡ്രൈവർമാരാണ്.ബെംഗളൂരുവിൽ നിന്നും കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്ക് ലഹരി എത്തിച്ച് കൊടുക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണികളാണിവർ. നിരവധി തവണ ഇവർ ലഹരി മരുന്ന് എത്തിച്ചുണ്ടെന്ന് അന്വേഷണത്തിൽ മനസിലായിട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന് ആരാണ് ഇവർക്ക് ലഹരി മരുന്ന് കൈമാറുന്നതെന്നും ഇവിടെ ആർക്കൊക്കെ വിതരണം ചെയ്യുന്നുണ്ടെന്നും പരിശോധിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് നാർക്കോട്ടിക്ക് സെൽ അസി. കമ്മിഷണർ കെഎ ബോസ് അറിയിച്ചു.

അനീഷിനെതിരെ കണ്ണൂർ ജില്ലയിലെ ഇരിട്ടി പൊലീസ് സ്‌റ്റേഷനിൽ കഞ്ചാവ് ഉപയോഗിച്ചതിന് കേസുണ്ട്.
ഡാൻസാഫ് എസ്ഐ മനോജ് എടയേടത്ത്, എഎസ് ഐ അനീഷ് മുസ്സേൻവീട്, സുനോജ് കാരയിൽ , എംകെ ലതീഷ് , പി.കെസരുൺ കുമാർ , എം.ഷിനോജ് , കെ.എം.മുഹമദ് മഷ്ഹൂർ , ചേവായൂർ സ്റ്റേഷനിലെ എസ്ഐമാരായ നിമിൻ കെ ദിവാകരൻ, രോഹിത്ത് , കോയ കുട്ടി, സിപിഒമാരായ റിനേഷ്, സിൽജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.നൈറ്റ് സർവീസ് ബസിൽ ജോലിയുടെ മറവിൽ ലഹരിക്കടത്ത്: ബെംഗളൂരുവിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ടൂറിസ്‌റ്റ് നൈറ്റ് സർവീസ് ബസിലെ ജീവനക്കാരിൽ പലർക്കും ലഹരി ഉപയോഗവും ലഹരിക്കടത്തും ഉണ്ടെന്നുള്ള രഹസ്യ വിവരം ഡാൻസാഫ് ടീമിന് ലഭിച്ചിരുന്നു.

ബസ് തൊഴിലാളികൾ ആവശ്യക്കാരിൽ നിന്നും ലഹരിക്കുള്ള പണം കൈപ്പറ്റി ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് വാങ്ങുകയും ബസിൽ ഒളിപ്പിച്ച് വച്ച ശേഷം കൊടുക്കേണ്ട ആളുകളുമായി വാട്‌സ്‌ആപ്പിലൂടെ സംസാരിച്ച് ലൊക്കേഷൻ കൈമാറും. തുടർന്ന് ബസ് ലൊക്കേഷനിൽ എത്താറാകുമ്പോൾ വീണ്ടും വിളിച്ച് സുരക്ഷ ഉറപ്പ് വരുത്തി ലൊക്കേഷനിൽ കാത്തുന്ന നിൽക്കുന്ന ആളുകൾക്ക് ഓടുന്ന ബസിൽ നിന്നുതന്നെ ലഹരി മരുന്ന് പാക്ക് ചെയ്‌ത് പൊതി പുറത്തേക്ക് എറിഞ്ഞു കൊടുക്കുകയുമാണ് ചെയ്യുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

അതിനുശേഷം ബസ് കോഴിക്കോട് സിറ്റിയിൽ എത്തുമ്പോഴേക്കും വാട്‌സ്‌ആപ്പ് ചാറ്റും കോളും മൊബൈലിൽ നിന്ന് ഡിലിറ്റ് ചെയ്യും. പിടിയിലായ രണ്ട് പേരേയും രണ്ട് മാസത്തോളമായി ഡാൻസാഫ് അംഗങ്ങൾ നിരീക്ഷിച്ച് വരുകയായിരുന്നു. അതിനിടയിലാണ് അനീഷ് വാടകക്ക് താമസിക്കുന്ന ചെറുവറ്റ കടവ് ഭാഗത്തു നിന്ന് ഇവർ പിടിയിലാവുന്നത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *