മാനസികപീഡനം : കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു

0

വയനാട്:പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ജീവനൊടുക്കാന്‍ ശ്രമിച്ചു. ക്ലർക്കായ ജീവനക്കാരിയാണ് ഓഫീസിലെ ശുചിമുറിയിൽ കയറി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ജോയിന്‍റ് കൗൺസിൽ നേതാവ് മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഉദ്യോഗസ്ഥയുടെ ആത്മഹത്യ ശ്രമം.ആഭ്യന്തര പരാതി പരിഹാര സമിതിക്ക് പരാതി നൽകിയ ജീവനക്കാരിയെ വനിതാ കമ്മീഷന്‍റെ സിറ്റിങ്ങിൽ വച്ചും മോശമായി ചിത്രീകരിച്ചു എന്ന് സഹപ്രവർത്തകയും ആരോപിച്ചു. വയനാട് കളക്‌ടറേറ്റിൽ എൻജിഒ യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *