മദ്യ ലഹരിയിൽ സുഹൃത്ത് പിടിച്ചുതള്ളി: കായികാധ്യാപകന്‍ നിലത്തടിച്ച് വീണുമരിച്ചു

0

തൃശ്ശൂർ : സുഹൃത്ത് പിടിച്ചുതള്ളിയ കായികാധ്യാപകന്‍ നിലത്തടിച്ച് വീണുമരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്‌കൂള്‍ അധ്യാപകനും ചക്കമുക്ക് സ്വദേശിയുമായ അനില്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

റീജണല്‍ തിയേറ്ററിന് സമീപത്തെ ബാറിലെത്തി ഇന്നലെ രാത്രി അധ്യാപകനും സുഹൃത്തും മദ്യപിച്ചിരുന്നു. പിന്നീട് ഇവര്‍ റീജണല്‍ തിയറ്ററില്‍ വച്ച് നടക്കുന്ന തിയേറ്റര്‍ ഫെസ്റ്റിവലിനെത്തുകയും അവിടെ വച്ച് പരസ്പരം തര്‍ക്കിക്കുകയുമായിരുന്നു. ഇതിനിടെ അനിലിനെ സുഹൃത്ത് പിടിച്ചു തള്ളി. മുഖമടിച്ചാണ് അധ്യാപകന്‍ വീണത്. തുടര്‍ന്ന് അനിലിനെ തൊട്ടടുത്തുള്ളആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വീഴ്ച മാത്രമാണോ മരണത്തിന് കാരണമെന്ന് പൊലീസ് അന്യേഷിക്കുന്നുണ്ട് . പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *