കരുനാഗപ്പള്ളിയിൽ മാരക മയക്കുമരുന്നും ഗഞ്ചാവുമായി യുവാവ് പിടിയില്‍

കരുനാഗപ്പള്ളി: മാരക മയക്കു മരുന്നായ എം.ഡി.എം.എയും ഗഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. കുലശേഖരപുരം നീലികുളത്ത് പനച്ചിക്കാവ് തറയില്‍ കാര്ത്തികേയന് മകന് അനീഷ്(29) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 7.30 മണിയോടെ കരുനാഗപ്പള്ളി നീലികുളത്തന് സമീപം പോലീസും ഡാന്‍സാഫ് ടീമും നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായ്. പരിശോധനയില്‍ പ്രതിയില്‍ നിന്ന് 5.76 ഗ്രാം എംഡിഎംഎയും 318 ഗ്രാം ഗഞ്ചാവും കണ്ടെടുത്തു. പ്രതിക്ക് ലഹരി എത്തിച്ച് നല്‍കിയവരെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരുകയാണ്. കൊല്ലം സിറ്റി ഡാന്‍സാഫ് ടീം അംഗങ്ങളും കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷമീര്‍, കണ്ണന്, അബീഷ്, വേണുഗോപാല്‍, സിപിഒ മാരായ അനിത, സുമിത് എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.