മഹാകുംഭമേളയില്‍ സ്‌നാനം ചെയ്ത് അമൃത സുരേഷും

മഹാകുംഭമേളയില്‍ പങ്കെടുത്ത് സ്നാനംചെയ്ത് ഗായിക അമൃതസുരേഷും. സ്നാനം നടത്തുന്നതിന്റെ ചിത്രവും അമൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. മഹാകുംഭമേളയില്‍ നിന്ന് മഹാശിവരാത്രി ആശംസകള്‍ എന്ന കുറിപ്പോടെയാണ് അമൃത സ്നാനം നടത്തുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
കുംഭമേള നടക്കുന്നതിന്റെ തുടക്കത്തില്‍ തന്നെ അവിടെ പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് അമൃത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. കഴിഞ്ഞ തവണയും അമൃത കുംഭമേളയില്‍ പോയിരുന്നു. അതിന്റെ വിഡിയോ സഹിതം പങ്കുവെച്ചുകൊണ്ട് ഇത്തവണ പോകാന്‍ കഴിയുമോ എന്ന് അറിയില്ലെന്നും പറഞ്ഞിരുന്നു
അതൊരു ദിവ്യമായ ആത്മീയ അനുഭവമായിരുന്നു. ഇത്തവണയും ഞാന്‍ അവിടെ പോകാന്‍ ആഗ്രഹിക്കുന്നു. പക്ഷേ അമിതമായ ജനക്കൂട്ടവും കഴിഞ്ഞ പ്രാവശ്യം തിക്കിലും തിരക്കിലും പെട്ട അനുഭവവും മനസ്സിലുള്ളതിനാല്‍ പോകുന്നത് സാധ്യമാവുമോ എന്നറിയില്ല. ദൈവം അനുഗ്രഹിച്ചാല്‍ വീണ്ടും ഞാന്‍ അവിടെ എത്തും എന്ന് പറഞ്ഞായിരുന്നു അമൃത സുരേഷ് മാസങ്ങള്‍ക്ക് മുന്‍പ് വീഡിയോ പങ്കുവച്ച് എത്തിയത്.
വന്‍ ഭക്തജനസാന്നിധ്യംകൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച മഹാകുംഭമേള മഹാശിവരാത്രി ദിനത്തിലാണ് സമാപിക്കുന്നത്. ഇതുവരെ 63 കാടിയിലേറെപ്പേര്‍ പുണ്യസ്‌നാനം ചെയ്‌തെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കണക്ക്. ശിവരാത്രിക്ക് മുന്നോടിയായി ത്രിവേണീസംഗമത്തിലേക്ക് ഭക്തരുടെ ഒഴുക്കാണ്.