WMF മഹാരാഷ്ട്ര കൗൺസിൽ :പ്രവർത്തനം വിപുലീകരിക്കുന്നു …

മുംബൈ : ആഗോളതലത്തിലെ ഏറ്റവും വലിയ മലയാളികൂട്ടായ്മായായ ‘വേൾഡ് മലയാളി ഫെഡ്റേഷൻ ‘-
മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിലിൻ്റെ പ്രവർത്തനങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടനത്തിന് മുമ്പായുള്ള കമ്മിറ്റിയുടെ വിപുലീകരണം സംസ്‌ഥാന കൺവീനർ ഡോ.ഉമ്മൻ ഡേവിഡിൻ്റെ നേതൃത്തത്തിൽ ഡോംബിവ്‌ലി ഹോളിഏഞ്ചൽസ് സ്‌കൂൾ & ജൂനിയർ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. യോഗത്തിൽ സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് ഡോ.റോയ് ജോൺ മാത്യു അധ്യക്ഷത വഹിച്ചു.ഫെഡറേഷൻ്റെ സംസ്‌ഥാന കൗൺസിലിൻ്റെ ലക്ഷ്യങ്ങളെക്കുറിച്ചും ഉദ്ദേശങ്ങളെക്കുറിച്ചും ആമുഖമായി ഡോ.ഉമ്മൻഡേവിഡ് സംസാരിച്ചു.
WMFൻ്റെ ഗ്ളോബൽ ചെയർമാൻ ഡോ.ജെ .രത്‌നകുമാർ ,ഗ്ളോബൽ പ്രസിഡണ്ട് പൗലോസ് തേപ്പാല എന്നിവർ
മഹാരാഷ്ട്ര സംസ്‌ഥാന കൗൺസിലിൻ്റെ കൺവീനർ ആയി ഡോ.ഉമ്മൻഡേവിഡിനെ ഔദ്യോഗികമായി
നിയമിച്ചു .
മുംബൈയിൽ നടന്ന ഫെഡറേഷൻ്റെ മൂന്നാമത്തെ യോഗത്തിൽ വെച്ച് തെരഞ്ഞെടുത്ത WMF മഹാരാഷ്ട്ര
കൗൺസിൽ ഭാരവാഹികൾ താഴെപറയുന്നവരാണ് :
ലോകത്തുള്ള മലയാളികളെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ രൂപീകരിച്ച ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയാണ് WMF. 2016 സെപ്റ്റംബർ 21ന് ഓസ്ട്രിയയിലെ വിയന്നയിൽ ഡോ .പ്രിൻസ് പള്ളിക്കുന്നേൽ സ്ഥാപിച്ച WMFന് ഇന്ന് ലോകവ്യാപകമായി നൂറ്റിഅറുപത്തിയെട്ടോളം ശാഖകളുണ്ട് . ഒമാനിലുള്ള ഡോ.ജെ.രത്‌നകുമാർ ആണ് ഈ കൂട്ടായ്‌മയുടെ ഗ്ലോബൽ ചെയർമാൻ .സാമൂഹ്യ സേവനരംഗത്തും ലോക മലയാളികൾ അഭിമുഖീകരിക്കുന്ന മറ്റെല്ലാ പ്രശ്‌നങ്ങളിലും ഇടപെടുന്നതിനോടൊപ്പം ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന സംഘടന എന്ന നിലയിൽ WMFഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.