മൊബൈൽ ഫോൺ വാങ്ങിനൽകാത്ത കാരണത്താൽ അഫാൻ 8 വർഷം മുൻപും എലിവിഷംകഴിച്ചെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ അഞ്ച് പേരെ കൊലപ്പെടുത്തിയ അഫാൻ പതിനഞ്ചാം വയസ്സിലും വിഷം കഴിച്ചിരുന്നുവെന്ന് ബന്ധുക്കൾ .മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിന്റെ പേരിലായിരുന്നു അന്ന് ആത്മഹത്യക്ക് ശ്രമിച്ചത്.
ഇന്നലെ വെഞ്ഞാറമൂട്ടിൽ അഞ്ച് പേരെ കൊലപ്പെടുത്തുകയും ഒരാളെ ആക്രമിക്കുകയും ചെയ്ത അഫാൻ എലിവിഷം കഴിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.തിരുവനന്തപുരം മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ച പ്രതി ചികിത്സയോട് സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത് .പ്രതി അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി ഡോക്ടേഴ്‌സും അറിയിക്കുന്നു.
അതിനിടയിൽ അഫാൻ കൊലപാതകത്തിനായി ചുറ്റിക വാങ്ങിയത് വെഞ്ഞാറമ്മൂട് ബസ് സ്റ്റാൻഡ് പരിസരത്തുള്ള ‘ആണ്ടവൻ സ്റ്റോർസ് ‘ എന്ന ഹാർഡ്‍ വെയർ കടയിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കട ഉടമയിൽ നിന്നും പോലീസ് വിവരം തേടി. പാങ്ങോട് നിന്ന് പ്രതി നേരെ വെഞ്ഞാറമൂടേക്ക് എത്തിയത് സ്വർണം പണയം വെക്കാനായിരുന്നു. ഇവിടെ നിന്നാപ്പോഴാണ് ലത്തീഫിന്റെ ഫോൺ കോൾ എത്തുന്നത്. തുടർന്നാണ് ലത്തീഫിനെ കൊലപ്പെടുത്താനും പ്രതി തീരുമാനിക്കുന്നത്. തുടർന്നാണ് പ്രതി ചുറ്റിക വാങ്ങിയത്. എന്നാൽ പ്രതിയെ കണ്ടില്ലെന്നും ചുറ്റിക മേടിച്ചതായി ഓർമയില്ലെന്നും കടയുടമ പറയുന്നു
പിതൃമാതാവ് സൽമ ബീവിയെ കൊലപ്പെടുത്തിയ ശേഷം പ്രതി കൈക്കലാക്കിയ സ്വർണം പണയം വെക്കാനാണ് വെഞ്ഞാറമൂടെത്തിയത്. പണയം വെച്ച സ്ഥലത്ത് നിന്ന് വളരെ കുറച്ച് ദൂരം മാത്രമാണ് ഹാർഡ്‍വെയർ കടയിലേക്കുള്ളത്. പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴിയിലാണ് ചുറ്റിക വാങ്ങിയ കടയെക്കുറിച്ച് പറയുന്നത്.