6മണിക്കൂറിനുള്ളിൽ 5 കൊലപാതകങ്ങൾ ! നടുക്കം മാറാതെ നാട്

മൃതദ്ദേഹങ്ങളുടെ ഇൻക്വസ്‌റ്റ് നടപടികൾ പുരോഗമിക്കുന്നു …!
തിരുവനന്തപുരം: അഫാൻ എന്ന 23 കാരൻ ചുറ്റികക്കൊണ്ടടിച്ച് കൊലപ്പെടുത്തിയ ബന്ധുക്കളുടെ
ഇൻക്വസ്‌റ്റ് നടപടികൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കയാണ് . തിരുവനന്തപുരത്തെ മൂന്നിടങ്ങളിലായാണ് അതിദാരുണമായ കൊലകൾ നടന്നത്. എന്നാൽ കൊലക്കുള്ള കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല .സാമ്പത്തിക പ്രശ്‌നമാണെന്നും , കാമുകിയെ വിവാഹം കഴിക്കാൻ ബന്ധുക്കൾ സമ്മതിക്കാത്തതാണെന്നും തുടങ്ങി വ്യത്യസ്തങ്ങളായ കാരണങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ഈ കാരണങ്ങൾക്കൊന്നും ഇതുവരെ വ്യക്തത വന്നിട്ടില്ല. എലിവിഷം കഴിച്ച് ആത്‍മഹത്യ ശ്രമം നടത്തിയ പ്രതി ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.
ആസൂത്രണത്തോടെയാണ് പ്രതി അരുംകൊലകൾ നടത്തിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 6
മണിക്കൂറിനുള്ളിൽ 5 കൊലപാതകങ്ങൾ നടത്തി. ഇന്നലെ രാവിലെ ഉമ്മയെയാണ് പ്രതി അഫാൻ ആദ്യം
ആക്രമിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു ആദ്യ ആക്രമണം. ഉമ്മയോട് അഫാൻ പണം ആവശ്യപ്പെട്ടു. പണം നൽകാത്തതിനാൽ കഴുത്തിൽ തുണിമുറുക്കി നിലത്തടിച്ചിട്ട് , പുറത്തുനിന്ന് വാതിൽ പൂട്ടിപോയതായാണ് പോലീസ് സംശയിക്കുന്നത്.പിന്നീട് നേരെ കല്ലറ പുല്ലമ്പാറ പാങ്ങോട് പോയി 1.15 മുത്തശ്ശി സൽമ ബീവിയെ ആക്രമിച്ചു. സ്വർണവുമായി വെഞ്ഞാറമൂട് എത്തിയപ്പോൾ ലത്തീഫ് ഫോണിൽ വിളിച്ചു. ലത്തീഫ് എല്ലാം മനസിലാക്കി എന്ന് അറിഞ്ഞതോടെ ചുള്ളിമാനൂരിലുള്ള അദ്ദേഹത്തെ കൊലപ്പെടുത്താൻ തീരുമാനിച്ചു എന്നുമാണ് പോലീസ് സംശയിക്കുന്നത്.
വെഞ്ഞാറമൂട് നിന്നാണ് അഫാൻ ചുറ്റിക വാങ്ങിയത്. വൈകിട്ട് 3 മണിയോടെ ബാപ്പയുടെ സഹോദരൻ ലത്തീഫിനെയും ഭാര്യയെയും ആക്രമിച്ചു. ചുറ്റിക കൊണ്ടായിരുന്നു കൊലപാതകം. 4 മണിയോടെ കാമുകിയെ പേരുമലയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപെടുത്തി. അവസാനം വീട്ടിൽ വെച്ച് സഹോദരൻ അഫ്സാനെയും കൊന്നു. അനുജൻ പരീക്ഷ കഴിഞ്ഞു എത്തി ഉമ്മയെ അന്വേഷിച്ചു. ഈ ഘട്ടത്തിൽ അനുജനെ വീട്ടിനകത്ത് കയറ്റി ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബിരുദാനന്തര ബിരുദവിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ട ഫർസാന .
സ്വന്തം വീട്ടിലെത്തി പെൺസുഹൃത്തിനെയും സഹോദരനെയും കൊലപ്പെടുത്തുന്നതിന് മുമ്പ് 14കാരനായ അഹസാന് ഭക്ഷണം വാങ്ങി നൽകിയതായി നാട്ടുകാർ പറയുന്നു.അനിയനെയും കൂട്ടി വെഞ്ഞാറമൂട്ടിലെ ഹോട്ടലിലെത്തി കുഴിമന്തി വാങ്ങിക്കൊടുത്തതിന് ശേഷമാണ് കൊടും ക്രൂരത ചെയ്തത്.
കൊലപാതകത്തിന് ശേഷം ചുറ്റിക വീട്ടിൽ തന്നെ വെച്ചു. കുളിച്ച് വസ്ത്രം മാറിയാണ് സ്റ്റേഷനിൽ പോയി കീഴടങ്ങിയതെന്നും പൊലീസ് പറയുന്നത്.
ഏഴുവർഷമായി നാട്ടിൽ വരാൻ സാധിക്കാതെ സൗദിഅറേബ്യായിൽ ജോലി ചെയ്യുകയാണ് അഫാൻ്റെ പിതാവ് . സാമ്പത്തിക പ്രശ്‌നം തനിക്കുണ്ടെന്നും മകനില്ലാ എന്നുമാണ് പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്.
ഇടയ്ക്ക് കുറച്ചുകാലം സന്ദർശക വിസയിൽ സൗദിയിലുണ്ടായിരുന്ന അഫാൻ പിന്നീട് നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. നാട്ടുകാർക്കും അയൽവാസികൾക്കും അഫാനെക്കുറിച്ച് നല്ല അഭിപ്രായം മാത്രമേ പറയാനുള്ളൂ .അതുകൊണ്ടുതന്നെ 5 പേരെ അഫാൻ കൊന്നു എന്ന വാർത്തയിൽ പലരും അവിശ്വസനീയമായ രീതിയിലാണ് പ്രതികരിക്കുന്നത്.