മലയാളോത്സവ സമാപന സമ്മേളനവും പുരസ്കാര വിതരണവും നടന്നു

നവിമുംബൈ : മലയാളഭാഷാ പ്രചാരണ സംഘം നവി മുംബയ് മേഖലയുടെ 13-ാമത് മലയാളോത്സവ സമാപന സമ്മേളനവും പുരസ്കാര വിതരണവും ബേലാപ്പൂർ സെക്ടർ 8 A യിലുള്ള കൈരളി സമാജത്തിൽ വച്ചു നടന്നു.
മേഖലാ കലാമത്സരങ്ങളിൽ വിജയികളായ ഇരുന്നൂറിലധികം പേർക്ക് ഭാരവാഹികൾ പുരസ്കാരങ്ങൾ സമ്മാനിച്ചതിനൊപ്പം കേരളത്തിലെ പത്താം ക്ലാസ്സിനു തത്തുല്യമായ മലയാളം മിഷന്റെ കോഴ്സായ
നീലക്കുറിഞ്ഞി യുടെ ആദ്യ ബാച്ചിലെ നവി മുംബൈ മേഖലയിൽ നിന്നുള്ള ജേതാക്കളായ കാർത്തിക് ജയചന്ദ്രൻ, വർഷ ആർ പിള്ള, വൈഷ്ണവി വി. പിള്ള, ശ്രേയ ഷൈജു പി.എം, വൈശാഖ് വി. വാര്യർ, തുടങ്ങിയവരെ സംഘടനാ ഭാരവാഹികളും അതിഥികളും സദസ് ഒന്നടങ്കം ചേർന്ന് അനുമോദിച്ചു .
നഗരമലയാളത്തിന്റെ അഭിമാന നേട്ടം കൈവരിച്ച കുട്ടികളെ ഭാഷാ സാംസ്കാരിക പ്രവർത്തകർ ഒന്നടങ്കം അനുമോദിച്ചത് ഭാഷാപരമായ ധന്യമുഹൂർത്തങ്ങളിലൊന്നായിമാറി .
മലയാളഭാഷാ പ്രചാരണ സംഘം നവി മുംബയ് മേഖലാ പ്രസിഡന്റ് വറുഗീസ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അനിൽ പ്രകാശ് സ്വാഗതം പറഞ്ഞു.
ലോക കേരള സഭാംഗവും മുതിർന്ന സാംസ്കാരിക പ്രവർത്തകനുമായ വത്സൻ മൂർക്കോത്ത്, നഗരത്തിലെ പ്രമുഖ നാടകപ്രവർത്തകനും കവിയുമായ പി.കെ.മുരളീകൃഷ്ണൻ, മേഖലാ ട്രഷറർ മുഹമ്മദ് അലി, കേന്ദ്ര ട്രഷറർ രാമന്ദ്രൻ,കൺവീനർ രമ എസ് നാഥ് തുടങ്ങിയവർ വേദി പങ്കിട്ടു.
ഹരിത മേനോൻ, ബിനേഷ്കുമാർ, രഞ്ജിനി വിജയകുമാർ, ലോക് നാഥ്, വരുൺ മേനോൻ, സാഗരിക പിള്ള, കീർത്തന ശിവപ്രസാദ്, ലീന നായർ, ശശിന ശ്രീജിത്ത്, രഘുനാഥൻ.വി, തുടങ്ങിയവർ അവതരിപ്പിച്ച കവിതകൾ, സിനിമാഗാനം, നാടക ഗാനം, എന്നിവയും ജ്യോത്സ്ന യും കൂട്ടുകാരും ചേർന്നുംപി.വി. ജോണി യും സംഘവും കൂടിയും അവതരിപ്പിച്ച നാടൻ പാട്ടുകളും നാട്ടുപാട്ടുകളും ചേർന്നപ്പോൾ സമാപന പരിപാടികൾ അക്ഷരാർത്ഥത്തിൽ ഉത്സവാന്തരീക്ഷത്തിലായി.കൺവീനർ രമ എസ് നാഥ് നന്ദി രേഖപ്പെടുത്തി.മേഖലാ സെക്രട്ടറി അനിൽപ്രകാശ്നൊപ്പം ജയനാരായണൻ, പ്രേംനാഥ്, അശോക് കുമാർ, രതീഷ് ബാബു, മിനി വറുഗീസ്, മിനി അനിൽപ്രകാശ് തുടങ്ങിയർ ചടങ്ങുകൾ നിയന്ത്രിച്ചു.