കേരള പൊലീസ് സംഘത്തിനു നേരെ അജ്മീറിൽ വെടിവെപ്പ്; 2 പേര്‍ പിടിയില്‍
അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ കേരള പൊലീസ് സംഘത്തിനു നേരെ വെടിവെപ്പ്. കൊച്ചിയിൽ നടന്ന സ്വർണമോഷണ സംഘത്തെ പിടികൂടാന്‍ ആലുവ റൂറൽ പൊലീസ് പരിധിയിൽ നിന്നെത്തിയ പൊലീസുകാർക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. അജ്മീർ ദർഗ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്.മോഷണ കേസിലെ പ്രതിയെ തിരഞ്ഞാണ് അജ്മീറിലേക്ക് പോയത്. കേരള പൊലീസുകാർക്ക് നേരെ ആക്രമികൾ 3 റൗണ്ട് വെടിവെച്ചു. വെടിവെപ്പിൽ ഉദ്യോഗസ്ഥർക്ക് പരിക്കില്ലെന്ന് ആലുവ റൂറൽ എസ്പി അറിയിച്ചു. സംഭവത്തിലെ പ്രതികളായ ഷെഹ്സാദ്, സാജിദ് എന്നിവർ പിടിയിലായി. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം ആലുവയിലേക്ക് കൊണ്ടുവരും.