കർണ്ണാടക ബസ്സിന് നേരെ കരിഓയിൽ ഒഴിച്ച് ശിവസേന പ്രവർത്തകർ

പൂനെ :ചിത്രദുർഗയിൽ മറാഠി ഡ്രൈവറെ കന്നഡക്കാർ മർദിച്ചതിന് പ്രതികാരമായി പൂനെയിൽ ശിവസേന (യുബിടി) പ്രവർത്തകർ കർണാടക ബസുകൾക്ക് നേരെ കരിഓയിൽ ഒഴിച്ചു .പൂനെയിലെ സ്വാർഗേറ്റ് ഭാഗത്ത്
പതാകയേന്തി പ്രതിഷേധ പ്രകടനവുമായി വന്ന ഉദ്ദവ് താക്കറെ വിഭാഗം ശിവസേന പ്രവർത്തകരാണ് ബസ്സിൽ കരിവാരി തേച്ചത് .കഴിഞ്ഞ ദിവസം കർണ്ണാടകയിലെ ചിത്രദുർഗ്ഗയിൽ വെച്ച് കന്നഡ സംസാരിക്കാത്തതിൻ്റെ പേരിൽ ഒരു മറാഠി ഡ്രൈവറെ ഒരു വിഭാഗം മർദ്ദിച്ചിരുന്നു.ഇതിൻ്റെ പ്രതിഷേധമായാണ് ശിവസേനാ പ്രവർത്തകർ ഇന്നലെ രാത്രി കർണ്ണാടകയിൽ നിന്നും വന്ന ബസ്സിനെ ആക്രമിക്കാൻ ശ്രമിച്ചത് .പോലീസിൻ്റെ അവസരോചിതമായ ഇടപെടലിൽ കൂടുതൽ അക്രമങ്ങൾ ഉണ്ടായിട്ടില്ല എന്ന് ഡിസിപി സമർത്ഥന പാട്ടീൽ പറഞ്ഞു .പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്‌തു .