തിരുവനന്തപുരത്ത് എൻജിനീയറിങ് വിദ്യാർഥി കുത്തേറ്റു മരിച്ചു

തിരുവനന്തപുരം: നഗരൂരിൽ രാജധാനി എൻജിനീയറിങ് കോളജിൽ വിദ്യാർഥി കുത്തേറ്റു മരിച്ചു. മിസോറാം സ്വദേശിയും നാലാം വർഷ വിദ്യാർഥിയുമായ വി.എൽ. വാലന്റയിൻ (22) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തിൽ ഇതേ കോളജിലെ മൂന്നാം വർഷ ബിടെക് വിദ്യാർഥി ലംസങ് സ്വാലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളും മിസോറം സ്വദേശിയാണ്. ഇന്നലെ രാത്രി 11 മണിയോടെയാണ് കോളജിന് സമീപത്തുവച്ചു രണ്ടു വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്. പരുക്കേറ്റ വാലന്റയിനെ ആദ്യം സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് മെഡിക്കൽ കോളജ് ശുപത്രിയിലേക്കു മാറ്റുകയായിരുന്നു.