റാങ്ക് ജേതാവിനെ അനുമോദിച്ചു.

കരുനാഗപ്പള്ളി: ഓറിയൽ പ്രിൻ്റിംഗ് ആൻഡ് പബ്ലിഷിംഗ് പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച ടാലൻ്റ് ഹണ്ട് 2024-25 സംസ്ഥാന തല സ്കോളർഷിപ്പ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ഇടക്കുളങ്ങര എ.വി.കെ.എം.എം.എൽ.പി.സ്കൂളിലെ നഴ്സറി വിദ്യാർഥിനിയും തൊടിയൂർ റസീന മൻസിലിൽ റംഷാദിൻ്റെയും ഫാത്തിമയുടെയും മകളുമായ റുസൈന.അർ. നെ ഫെബ്രുവരി 20 ന് നടന്ന വാർഷികാഘോഷ ചടങ്ങിൽ ആത്മാവിലെ ആനന്ദമേ. എന്ന ഗാനത്തിലൂടെ പ്രശസ്തനായ സിനിമാ ഗാന രചയിതാവ് ശ്രീ: കെസി.അഭിലാഷ് അനുമോദിച്ചു. സ്കൂൾ പിടിഎ പ്രസിഡൻറ് ഷിഹാസ് മേക്കര അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി: ഗീതാ കുമാരി ഉത്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി : ജെസ്സി സ്വാഗതവും, റംസീന ടീച്ചർ നന്ദിയും അറിയിച്ചു.