ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

തൃശൂർ : കുന്നംകുളം ഗവ:മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ ഹോസ്റ്റൽ മുറിയിൽ
വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ജൂനിയർ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ സീനിയർ വിദ്യാർത്ഥിയുടെ ചെവിയറ്റു . സാരമായി പരിക്കേറ്റ വിദ്യാർത്ഥിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു .കുന്നംകുളം പോലീസ് വിദ്യാർത്ഥിയുടെ മൊഴിയെടുത്തു .അതിനിടെആക്രമിച്ച വിദ്യാർത്ഥികളുടെ കൊലവിളി സന്ദേശം വാട്സാപ്പ് വഴി പുറത്തുവന്നു. സംഭവം അധികാരികൾ ഒളിച്ചുവെക്കാൻ ശ്രമിച്ചതായി പരിക്കേറ്റ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.