SFIസംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം

തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം. പിഎസ് സഞ്ജീവാണ് പുതിയ സെക്രട്ടറി. എം ശിവപ്രസാദ് – പ്രസിഡന്റ്. എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനമുണ്ടായത് .സമ്മേളനം ഇന്നവസാനിക്കും.
എസ്എഫ്ഐയുടെ ചരിത്രത്തിലാദ്യമായി ഒരു വനിതാ സെക്രട്ടറി വരുന്നുവെന്നുള്ള സൂചനകൾ കെ. അനുശ്രീയുടെ പേര് ഉയർത്തിക്കാട്ടി പ്രചരിച്ചിരുന്നു.എന്നാൽ, പരിഗണനാ പട്ടികയിലുണ്ടായിരുന്ന പിഎസ് സഞ്ജീവിനെ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.
കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് സഞ്ജീവ്. എം ശിവപ്രസാദ് ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്. എസ്എഫ്ഐ സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും.