‘യമുന നദി ശുദ്ധമാക്കും, അതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്’: ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി:യമുന നദിയെ ശുദ്ധമാക്കുക എന്നതിനാണ് സർക്കാര്‍ മുൻഗണന നല്‍കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. സത്യപ്രതിജ്ഞയ്ക്ക് ശേഷം യമുനയുടെ തീരത്ത് നടന്ന ആരതിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രേഖ ഗുപ്ത. പുതുതായി ചുമതലയേറ്റ കാബിനറ്റ് മന്ത്രിമാരും ഡൽഹി ബിജെപി മേധാവിയുമായ വീരേന്ദ്ര സച്ച്ദേവും ചടങ്ങില്‍ പങ്കെടുത്തു.
‘ഇന്ന്, മാ യമുനയിലെ ആരതി വേളയിൽ, നദി വൃത്തിയാക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം ഞങ്ങൾ ഒന്നുകൂടെ ഓർമ്മിച്ചു. അതിന് ആവശ്യമായതെല്ലാം ഞങ്ങൾ ചെയ്യും. ഇതിന് തങ്ങള്‍ മുന്‍ഗണന നല്‍കുമെന്നും രേഖ ഗുപ്ത പറഞ്ഞു. മാ യമുന നമ്മെ അനുഗ്രഹിച്ചെന്നും യമുന വൃത്തിയാക്കാന്‍ ബിജെപിയുടെ ഡൽഹി സർക്കാർ പ്രവർത്തിക്കുമെന്നും വീരേന്ദ്ര സച്ച്ദേവും മാധ്യമങ്ങളോട് പറഞ്ഞു.