അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അദ്ദേഹം ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കഴിഞ്ഞ വർഷം ജൂലൈ 20 നാണ് മദനി കേരത്തിലെത്തിയത്. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെയാണ് മദനി കേരളത്തിലേക്കെത്തിയത്. ബംഗളൂരുവിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ എടുത്തു കളഞ്ഞതാണ് കൊല്ലത്തേക്ക് മടങ്ങാൻ സുപ്രീംകോടതി അനുമതി നൽകിയത്. ചികിത്സക്കായി വേണമെങ്കിൽ കൊല്ലത്തിനു പുറത്തേക്ക് പോകണമെങ്കിൽ പൊലീസ് അനുമതിയോടെ പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.