ജീവകാരുണ്യപ്രവർത്തനത്തിൻ്റെ പുതിയ കാൽവെപ്പോടെ മുളുണ്ട് കേരള സമാജം മാഘി ഗണേശോത്സവം ആഘോഷിച്ചു

0
mulund 1

1705ce87 eb45 4c6d bc50 be10bffcbe8b 1

മുംബൈ: മഹാരാഷ്ട്രയിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നായ മാഘി ഗണേഷ് ഉത്സവത്തോടനുബന്ധിച്ച്
മുളുണ്ടിലെ സായിധാമം അമ്പലത്തിനടുത്ത് നടന്ന ആഘോഷപരിപാടിയിൽ അർഹതപ്പെട്ട ഭിന്നശേഷിക്കാർക്ക് വീൽ ചെയറുകളും,ശ്രവണ സഹായി യന്ത്രങ്ങളും ( Hearing Aids)സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് നോട്ട് പാഡുകളും സൗജന്യമായി വിതരണം ചെയ്തു.

mul

കോർപ്പറേറ്റർ രവീന്ദ്ര ഫാട്ടക്ക്,ലയൺ കുമാരൻ നായർ, സമാജം പ്രസിഡന്റ്‌ സി കെ കെ പൊതുവാൾ, ട്രഷറര്‍ രാജേന്ദ്രബാബു, ഭക്തസംഘം പ്രസിഡന്റ്‌ നാരായണസ്വാമി, സി.ആർ. ഉണ്ണി എന്നിവരും മറ്റു കമ്മിറ്റി അംഗങ്ങളും ചേർന്നാണ് ഈ കർമ്മം നിർവഹിച്ചത്.

സമാജം പ്രവർത്തകരായ സി.കെ.കെ. പൊതുവാൾ, ടി.കെ. രാജേന്ദ്രബാബു,ഉമ്മൻ മൈക്കിൾ,പി. ഉണ്ണിക്കുട്ടൻ നായർ,ഇ. രാമചന്ദ്രൻ,കെ. മുരളി നായർ,സുജാത നായർ, കണ്ണൻ ബി കെ കെ,ഗിരീഷ് കുമാർ ,എ. വി.കൃഷ്ണൻ
പ്രസന്നകുമാർ നായർ ,മോഹൻദാസ് മേനോൻ എന്നിവർ നേതൃത്വം നൽകി.

പ്രശസ്ത മാറാഠി നർത്തകി വൈശാലിയും സംഘവും അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ ചടങ്ങിനോടനുബന്ധിച്ചു നടന്നു. സുപ്രഭ നായർ പരിപാടികൾ നിയന്ത്രിച്ചു.

mulund 2

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *