കരുനാഗപ്പള്ളി കേരള ഫീഡ്സില്‍ 25 പേര്‍ക്ക് സ്ഥിരനിയമന ഉത്തരവ് കൈമാറി

0
KFL KPLT

കരുനാഗപ്പള്ളി : മൃഗസംരക്ഷണ വകുപ്പിന് കീഴിലെ കേരള ഫീഡ്സ് കരുനാഗപ്പള്ളി യൂണിറ്റിന്റെ അത്യാധുനിക കാലിത്തീറ്റ ഫാക്ടറി സ്ഥാപിക്കുന്നതിനായി ഭൂമി വിട്ടുനല്‍കി കരാറില്‍ ഒപ്പിട്ട തൊടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 25 കുടുംബങ്ങളുടെ അവകാശികൾക്ക് കമ്പനിയില്‍ സ്ഥിരനിയമനം നല്‍കിയതിന്റെ ഉത്തരവ് മന്ത്രി ജെ. ചിഞ്ചുറാണി കൈമാറി. തൊടിയൂർ പഞ്ചായത്തിലെ 43 കുടുംബങ്ങളിൽ നിന്നും ഏറ്റെടുത്ത 8 ഏക്കർ ഭൂമിയിലാണ് 2012 ജൂൺ മുതൽ ഫാക്ടറി പ്രവർത്തിച്ചു വരുന്നത്.

d7ac09dd 54e1 4e12 8bc2 0afa98612dc4KLFF

വസ്തു ഏറ്റെടുക്കലിന് തുടർന്ന് കമ്പിനിയിൽ ദിവസ വേതനടിസ്ഥാനത്തിൽ ജോലിയിൽ ഏർപ്പെടുത്തിയിരുന്ന 30 കുടുംബങ്ങളുടെ അവകാശികളിൽ കമ്പനിയുമായി കരാറിൽ ഒപ്പിട്ട 25 കുടുംബങ്ങളുടെ അവകാശികൾക്ക് സ്ഥിര നിയമനം നൽകാൻ സർക്കാർ അംഗീകാരം നൽകുകയായിരുന്നു. ഏറെ കാലത്തെ നിയമവ്യവഹാരങ്ങള്‍ക്കൊടുവിലാണ് നിയമനത്തിന് വഴിതെളിഞ്ഞതെന്നും പ്രശ്നങ്ങള്‍ നന്നായി പഠിച്ചാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. തദ്ദേശ ഭരണസ്ഥാപന പ്രതിനിധികള്‍, തൊഴിലാളി സംഘടന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *