കവിതാരചന മത്സരം

0

മുംബൈ ;കല്യാണ്‍ സാംസ്‌കാരിക വേദിയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്  മുംബൈ ഉപനഗരി നിവാസികള്‍ക്കായി കവിതാരചന മത്സരം സംഘടിപ്പിക്കുന്നു. മത്സരാര്‍ത്ഥികള്‍ക്ക് പ്രായപരിധി നിബന്ധനയില്ല.

നിബന്ധനകള്‍;
1. കവിത തികച്ചും മൗലികമായിരിക്കണം.പ്രിന്റ് മീഡിയയിലോ സോഷ്യല്‍ മീഡിയയിലോ പ്രസിദ്ധീകരിച്ചതായിരിക്കരുത്.
2. കവിത 30 വരികളില്‍ കൂടരുത്. വിഷയ നിബന്ധനയില്ല.
3. ഒരാള്‍ ഒന്നില്‍ കൂടുതല്‍ കവിതകള്‍ അയക്കാന്‍ പാടില്ല.
4. രചനകള്‍ ‘കല്യാണ്‍ സാംസ്‌കാരിക വേദി -കവിതാരചന മത്സരം 2025’ എന്ന സബ്ജക്ട് ലൈനോടുകൂടി kalyansamskarikavedi@gmail.com എന്ന ഈമെയിലില്‍ ഫെബ്രുവരി 28ന് മുന്‍പായി ലഭിച്ചിരിക്കണം.
5. മാര്‍ച്ച് 16ന് വൈകിട്ട് നാലുമണിക്ക് നടക്കുന്ന കല്യാണ്‍ സാംസ്‌കാരിക വേദിയുടെ ഒന്നാം വാര്‍ഷികാഘോഷ ചടങ്ങില്‍ മത്സര വിജയികള്‍ക്ക് കാഷ് അവാര്‍ഡുകള്‍ നല്‍കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ; Mob: 9920144581 

Spread the love

Leave a Reply

Your email address will not be published. Required fields are marked *