സെക്യൂരിറ്റി ജീവനക്കാരൻ സ്ഥാപനത്തിനു മുന്നിൽ തൂങ്ങിമരിച്ചു

കണ്ണൂർ; തളിപ്പറമ്പിൽ സെക്യൂരിറ്റി ജീവനക്കാരനെ സ്ഥാപനത്തിനു മുന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
എളമ്പേരംപാറ കിന്‍ഫ്രയിലെ മെറ്റ് എഞ്ചിനീയറിംഗ് ആന്റ് മെറ്റല്‍ വര്‍ക്‌സ് എന്ന സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനായ കെ.എസ്.വിജയകുമാര്‍ (60)ആണ് മരിച്ചത്.രാവിലെ ഏഴോടെയാണ് ഇയാളെ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിയനിലയില്‍ കണ്ടത്. തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു.