തിടുക്കമെന്തിന് ? കോടതി തീരുമാനത്തിന് കാക്കാമായിരുന്നു: കെസി വേണുഗോപാല്‍

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമനത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സെലക്ഷന്‍ പാനല്‍ സംബന്ധിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ സൂക്ഷ്‌മ പരിശോധനയ്‌ക്കും ഉത്തരവിനും മുന്നേ തിടുക്കത്തില്‍ നടത്തിയ നിയമനത്തില്‍ കോണ്‍ഗ്രസ് സംശയം പ്രകടിപ്പിച്ചു. ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമാണ് ഇതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആരോപിച്ചു.