വസായിയിൽ സുമംഗലി പൂജ

വസായ് : ഛത്രപതി ശിവാജി ജൻമോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 19 ന് വസായ് വെസ്റ്റ് പഞ്ചവഡി നാക്കയിൽ നാലു മണിമുതൽ സുമംഗലി പൂജ നടക്കും ഇതോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കുന്നു.പത്തുമണി മുതൽ രണ്ടു മണിവരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. വൈകുന്നേരം പാൽക്കി എഴുന്നള്ളത്ത്. സ്ഥലം എം എൽ എ സ്നേഹ ദൂബെ പണ്ഡിറ്റ്, ബോയിസർ എം എൽ എ വിലാസ് തലെ, നല്ലസൊപ്പാര എം എൽ എ രാജൻ നായിക്, പാൽഘർ എം പി ഡോ: ഹേമന്ത് വിഷ്ണു സവര തുടങ്ങിയ പ്രമുഖ വ്യക്തികൾ പങ്കെടുക്കുമെന്ന് ബി ജെ പി മഹാരാഷ്ട്ര കേരള വിഭാഗം കൺവീനർ കെ.ബി ഉത്തംകുമാർ അറിയിച്ചു.