പൂക്കോട് റാഗിങ് കേസിലെ കോടതി വിധി തെറ്റായ സന്ദേശം നല്‍കി; രമേശ് ചെന്നിത്തല

എറണാകുളം: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥൻ്റെ മരണം സംബന്ധിച്ച് പ്രതികൾക്ക് അനുകൂലമായ ഹൈക്കോടതി വിധി റാഗിങ് വീണ്ടും ആവർത്തിക്കാൻ കാരണമായി എന്ന് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. കോട്ടയത്തെ നഴ്‌സിങ് വിദ്യാര്‍ഥി റാഗിങ്ങിന് ഇരയായ പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശം. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
‘കൊടിയ റാഗിങ് സിദ്ധാർത്ഥൻ്റെ മരണത്തിൽ കലാശിച്ചുവെന്ന് സിബിഐ റിപ്പോർട്ടിലും ആൻ്റി റാഗിങ് കമ്മിറ്റി റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും കോടതി പ്രതികൾക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചു. പ്രതികളെ സ്വതന്ത്രരാക്കുകയും പഠനത്തിന് അനുവദിക്കുകയും ചെയ്‌തു തെറ്റായ സന്ദേശം നൽകി.