ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

തൃശൂർ : അഷ്ടമിച്ചിറയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പഴമ്പിള്ളി വീട്ടിൽ ശ്രീഷ്മ(36)യാണ് മരിച്ചത്. ഭർത്താവ് വാസനെ സംഭവസ്ഥലത്തുനിന്ന് അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 29 നു രാത്രി 7.45നായിരുന്നു സംഭവം.
കൈയും കാലും അറ്റുപോകാവുന്ന നിലയിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീഷ്മ. നിരവധി ശസ്ത്രക്രിയകളും ചെയ്തിരുന്നു.