ആശ്രയഭവനിലെ അന്തേവാസികളോടൊപ്പം ഒരു ദിനം

0

നവിമുംബൈ: പറഞ്ഞറിയിക്കാൻ സാധിക്കാത്തൊരു അനുഭൂതിയായിരുന്നു ചിൽഡ്രൻസ് ക്ലബ് പ്രവർത്തകർക്ക് ഇന്നലെ കിട്ടിയത്.
ക്യാൻസറിനോട് പടപൊരുതി ജീവിക്കുന്ന പതിനെട്ടോളാം പേരെ ചേർത്തുനിർത്തി അവർക്ക് വേണ്ടുന്ന എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുത്ത് ജീവിതത്തിലേക്ക് തിരികെ നടത്താൻ പ്രാപ്തരാക്കുന്ന ഒരു സ്ഥാപനമാണ് നെരൂളിൽ പ്രവർത്തിക്കുന്ന ആശ്രയഭവൻ. എല്ലാ അർത്ഥത്തിലും ഈ സ്ഥാപനം ഒരു ആശ്രയഭവൻ തന്നെയാണ്. ഇവിടുള്ള രോഗബാധിതരിൽ മിക്കവാറും ക്യാൻസർ 4th സ്റ്റേജിൽ എത്തിയവരാണ്. വെസ്റ്റ്‌ ബംഗാൾ, ബീഹാർ, ഒറീസ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനത്തുള്ളവരാണ് ഭൂരിഭാഗവും.

രോഗകാരണത്താൽ ഉറ്റവർ ഉപേക്ഷിച്ചവർക്ക് സാന്ത്വനം നൽകി അവരെ ചേർത്തു നിർത്തുന്നത് ഈ സ്ഥാപനത്തിന്റെ മാനേജരായ ജോൺസൺ പുനലൂർ ആണ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റേയും സ്നേഹവും കരുതലും ഈ രോഗികളിൽ നൽകുന്ന പ്രതീക്ഷ വളരെ വലുതാണ്.

ചിൽഡ്രൻസ് ക്ലബ് – നവി മുംബയുടെ പ്രവർത്തകരും കുട്ടികളും ഇന്നലെ ആശ്രയഭവൻ സന്ദർശിക്കുകയും അവരോട് ഒരുപാട് സംസാരിക്കുകയും അവർക്കിഷ്ടപ്പെട്ട പാട്ടുകൾ പാടികൊടുക്കുകയും ചെയ്തപ്പോൾ ആ മുഖങ്ങളിൽ വിടർന്ന സന്തോഷം പറഞ്ഞറിയിക്കുന്നതിലും അപ്പുറത്തായിരുന്നു. രണ്ടുമണിക്കൂർ നേരം അവരോടൊപ്പം ചിലവഴിSet featured imageച്ച് യാത്രപറഞ്ഞു പിരിയുമ്പോൾ എല്ലാവരുടേയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

ഭാവിയിൽ നവിമുംബയിൽ പ്രവർത്തിക്കുന്ന ഇതുപോലുള്ള എല്ലാ പാലിയേറ്റീവ് കേന്ദ്രങ്ങളിലും സന്ദർശിച്ച് അവരോടൊപ്പം സമയം ചിലവഴിക്കണമെന്നതാണ് ചിൽഡ്രൻസ് ക്ലബ് പ്രവർത്തകരുടെ തീരുമാനം.

റിപ്പോർട്ട് :വാസൻ വീരച്ചേരി

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *