കൊല്ലത്ത് ദമ്പതികളെയും മാതാപിതാക്കളെയും വീട്ടിൽ കയറി വെട്ടി

കൊല്ലം: കൊട്ടാരക്കര മൈലത്ത് ദമ്പതികളെയും മാതാപിതാക്കളെയും വീട്ടിൽ കയറി വെട്ടി. മൈലം സ്വദേശി അരുൺ, അരുണിൻറെ ഭാര്യ അമൃത, മാതാപിതാക്കളായ സത്യൻ, ലത എന്നിവരാണ് ആക്രമണത്തിനിരയായത്. പ്രദേശവാസികളായ വിഷ്ണു, വിജേഷ് എന്നിവർ ചേർന്നാണ് ഇവരെ മർദ്ദിക്കുകയും വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്തത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ പ്രതികൾ ഒളിവിൽപോയി.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികൾ രണ്ടു പേരും സഹോദരങ്ങളാണ്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബങ്ങൾ തമ്മിൽ പലകാര്യങ്ങളിലും പ്രശ്നമുണ്ടായിരുന്നതായും ഈ പകയെ തുടർന്നാണ് ആക്രമണമെന്നുമാണ് കൊട്ടാരക്കര പൊലീസ് പറയുന്നത്