VT.ഗോപാലകൃഷ്ണൻ സ്‌മാരക പുരസ്കാരം ടികെ മുരളീധരന്

0

മുംബൈ: ഇരുപത്തിയേഴാം ‘വിടി ഗോപാലകൃഷ്ണൻ സ്‌മാരക പുരസ്കാരം’ ടികെ മുരളീധരന്. ‘മുംബൈ സഹിത്യവേദി’യിൽ മുരളീധരൻ അവതരിപ്പിച്ച കവിതകൾക്കാണ് പുരസ്ക്കാരം.ഏഴായിരം രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം മാർച്ച് 2 ന് വൈകുന്നേരം 6,മണിക്ക് മാട്ടുംഗ ‘കേരളഭവന’ത്തിൽ നടക്കുന്ന സഹിത്യവേദിയിൽ വെച്ച് പ്രമുഖ സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ സമ്മാനിക്കും.

കവിയും ചിത്രകാരനുമായ മുരളീധരൻ മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി സ്വദേശിയാണ്.നേത്രാവതി,അഴൽ നദി എന്നീ രണ്ടു കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുഖ്യധാരാ മാധ്യമങ്ങളിലും മുംബൈ പ്രസിദ്ധീകരണങ്ങളിലും കവിതകൾ വന്നിട്ടുണ്ട്. നിരവധി ചിത്രപ്രദർശ നങ്ങളും നടത്തിയിട്ടുണ്ട്. ടെക്സ്റ്റൈൽ ഡിസൈനർ ആണ്.
സുഭാഷ് ചന്ദ്രൻ,വികെ ശ്രീരാമൻ,പ്രഫ. പിഎ വാസുദേവൻ എന്നിവരടങ്ങിയ ജൂറിയുടേതാണ് അവാർഡ് നിർണ്ണയം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *