KSD വാർഷികാഘോഷം ഇന്ന്

0

ഡോംബിവ്‌ലി: കേരളീയസമാജം ഡോംബിവ്‌ലിയുടെ വാർഷികാഘോഷ പരിപാടികൾ ഇന്ന് നടക്കും. Late Shivajidada Shelar Sports Ground (Near Model College), Near to Chamunda Garden CHS Ltd.THAKURLI (EAST)യിൽ വെച്ച് വൈകുന്നേരം ആറുമണിക്ക് പരിപാടികൾ ആരംഭിക്കും.സാംസ്കാരിക സമ്മേളനത്തിൽ ഡോംബിവ്‌ലി എംഎൽഎയും മുൻ മന്ത്രിയുമായ രവീന്ദ്ര ചവാൻ ,കല്യാൺ ഗ്രാമീണ മണ്ഡലം എംഎൽഎ ആയ രാജേഷ് മോറെ, അഡ്വ.കെപി.ശ്രീജിത്ത് (മാനേജിംഗ് പാർട്ടണർ , ഇന്ത്യ ലോ )തുടങ്ങിയവർ വിഷിഷ്ട്ടാതിഥികളായി പങ്കെടുക്കും.ആറുമണിമുതൽ പ്രമുഖ മ്യുസിക് ബാൻഡായ ‘ആൽമരം’അവതരിപ്പിക്കുന്ന മെഗാ സംഗീതപരിപാടി അരങ്ങേറും .പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സമാജം ഭരണസമിതി അറിയിച്ചു.

വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മണിമുതൽ ‘സമന്വയം -2025’ സാഹിത്യോത്സവം കമ്പൽപാഡയിലുള്ള മോഡൽ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും .പ്രമുഖ സാഹിത്യകാരൻ രാമനുണ്ണി പങ്കെടുക്കും .

 

KSD ‘സമന്വയം- 2025 ‘ സാഹിത്യോത്സവം: കെ പി രാമനുണ്ണി പങ്കെടുക്കും

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *