വീണയുടെ പരാതിയിൽ ഷോൺ ജോർജിനെതിരെ കേസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ പരാതിയിൽ ഷോൺ ജോർജിനെതിരെ കേസെടുത്തു. ഷോൺ ജോർജിനെ കൂടാതെ മറുനാടൻ ഷാജൻ, മറ്റു മാധ്യങ്ങൾ എന്നിവർക്കെതിരെയാണ് കേസ്. കനേഡിയൻ കമ്പനിയുണ്ടന്ന് സൈബറിടങ്ങളിൽ വ്യാജ പ്രചരണം നടത്തിയെന്ന വീണ വിജയന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അച്ഛനും ഭർത്താവും സിപിഎം നേതാക്കളായതിനാൽ പിന്തുടർന്ന് ആക്രമിക്കുവെന്ന് വീണയുടെ പരാതിയിൽ പറയുന്നു. വീണയ്ക്ക് കനേഡിയൻ കമ്പനിയുണ്ടെന്ന് ഷോൺ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് വീണ വിജയൻ പരാതി നൽകിയിരിക്കുന്നത്. ഇതിന് പിന്നാലെ കമ്പനിയുടെ വിലാസത്തിൽ തിരുത്തൽ വരുത്തിയിരുന്നു. അതേസമയം, ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.