ന്യുഡൽഹി റെയിൽവെ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 15 പേർക്ക് പരിക്ക്

ന്യുഡൽഹി: ന്യുഡൽഹി റെയിൽവെ സ്റ്റേഷനിൽ കുംഭമേള തീർത്ഥാടകർ കൂട്ടമായി പ്രവേശിച്ചുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 15 പേർക്ക് പരിക്ക്. 14, 15 പ്ലാറ്റ്ഫോമുകളിലാണ് വൻ തിരക്കുണ്ടായിരിക്കുന്നത് .
രാത്രി എട്ട് മണിയോടെ സംഭവം.14, 15 പ്ലാറ്റ്ഫോമുകളിലേക്ക് നിരവധി യാത്രക്കാർ കുതിച്ചെത്തിയതിനെ തുടർന്നാണ് അപകടമുണ്ടായത് .പരിക്കേറ്റവരുടെ സംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് ദൃക്സാക്ഷികൾ അറിയിച്ചു. സംഭവം നടന്നയുടനെ അധികൃതർഅറിയിച്ചതുപ്രകാരം നാല് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി.