പറവൂർ കൂട്ടക്കൊലയിൽ കുറ്റപത്രം സമർപ്പിച്ചു

എറണാകുളം : ഒരു കുടുംബത്തിലെ 3 പേരുടെ ജീവനെടുത്ത കൂട്ടക്കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു. വൈരാഗ്യത്തോടെയുള്ള കൊടുംക്രൂരതയെന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്. പ്രതി ഋതുവിന് ജിതിന്‍ ബോസിന്‍റെ കുടുംബത്തോട് അടങ്ങാത്ത പകയുണ്ട്. കൊലപാതകത്തിന് ശേഷം ‘പക തീര്‍ത്തു’ എന്ന് വിളിച്ച് പറഞ്ഞതായി സാക്ഷി മൊഴിയുണ്ട്. ഋതു ലഹരിക്ക് അടിമയാണെന്നും മാനസിക പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.
റിതു ജയനെതിരെ നോർത്ത് പറവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് 292 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്.കുറ്റപത്രത്തിൽ 112 സാക്ഷികളാണുള്ളത്. 67 ഡോക്യുമെൻ്റുകളും, 59 മെറ്റീരിയൽ ഒബ്ജക്റ്റ്സുകളും തെളിവുകളായിട്ടുണ്ട്. സംഭവം നടന്ന് മുപ്പത് ദിവസത്തിനുള്ളിലാണ് കുറ്റപത്രം നൽകിയത്. സമയബന്ധിതമായി പഴുതടച്ച് പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാവുന്ന തരത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്.കൊലപാതകം, അതിക്രമിച്ച് കടക്കൽ, മോഷണം, കഠിന ദേഹോപദ്രവം അടക്കം ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ കെ. ആർ.ബിജു, എസ് ഐ മാരായ എം.എസ്. ഷെറി, എ.എസ്.സുനിൽകുമാർ, പി.എസ്.ശിവദാസ്, വി.എ. അഭിലാഷ്, റ്റി.എസ്. ഗിരീഷ്, എ.എസ്.ഐ എം ഒ . ഡിക്സൻ,എസ് സി പി ഒ മാരായ പി.ആർ. സുനിൽ,അനീഷ്,പ്രതീഷ്, ഡിബിൻ, സി. പി. ഒ മാരായ ബിജിൽ,ജിനുമോൻ,ഷെമിറ്റ്,കൃഷ്ണകുമാർ,ജിനു പ്രകാശ്, ഷിതു,അപർണ എന്നിവരാണ് ഉണ്ടായിരുന്നത്.