മറാഠി-മലയാളി എത്ത്‌നിക്ക് ഫെസ്റ്റ് – സീസൺ 6ന് തുടക്കമായി

0

മുംബൈ :മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ‘മറാഠി-മലയാളി എത്ത്‌നിക്ക് ഫെസ്റ്റിവലി’ന് സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുള്ള വർളി നെഹ്‌റു സയൻസ് സെന്ററിൽ തുടക്കമായി. നെഹ്‌റു സയൻസ് സെന്ററിസഹകരണത്തോടെ ഓൾ മുംബൈ മലയാളി അസ്സോസിയേഷ (അമ്മ )നാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത് .
ഇന്ന് നടന്ന ചിത്ര രചനാ , മൽസരത്തിൽ 32 സ്കുളുകൾ മൽസരിച്ചു നാളെ രാവിലെ പ്രസംഗം ,രംഗോളി ,പൂക്കളം,ദേശഭക്തിഗാനം എന്നീ ഇനങ്ങളിൽ സ്കൂളുകൾ തമ്മിലുള്ള മൽസരം നടക്കും നാലുമണി മുതൽ 6 മണി വരെ മറാഠി , മലയാളി സാഹിത്യ സമ്മേളനവും കവി സമ്മേളനവും നടക്കും .
വൈകുന്നേരം ആറരക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സാമൂഹിക രാഷ്ട്രീയ,സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

തെരഞ്ഞെടുക്കപ്പെട്ട കലാകാരികൾ അവതരിപ്പിക്കുന്ന ലാവണി, കോളി ഡാന്‍സ്, മംഗള ഗൗരി, തുടങ്ങിയ മഹാരാഷ്ട്രയുടെ കലാരൂപങ്ങളും മോഹിനിയാട്ടം , മാര്‍ഗംകളി, നാടോടിനൃത്തങ്ങള്‍ തിരുവാതിര ഒപ്പന തുടങ്ങിയ കേരളീയ കലകളും എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മണി മുതല്‍ എട്ടു മണി വരെ അരങ്ങേറും. എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ‘അമ്മ’ പ്രസിഡന്റ് ജോജോതോമസ് അറിയിച്ചു.
വിവരങ്ങൾക്ക് : 9920442272

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *