തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0

എറണാകുളം: തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലുവ അശോകപുരം കുറ്റിത്തെക്കേതിൽ വീട്ടിൽ വിശാൽ മുരളി (37) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിനെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. ആലുവ ഈസ്റ്റ്, എടത്തല, അങ്കമാലി, കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരിധികളിൽ കുറ്റകരമായ നരഹത്യാശ്രമം, കവർച്ച, തട്ടികൊണ്ട് പോകൽ, കഠിന ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, ന്യായവിരോധമായി സംഘം ചേരൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഒക്ടോബറിൽ രണ്ടുപേരെ തട്ടികൊണ്ട് പോയി കവർച്ച നടത്തിയതിന് കുറുപ്പംപടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ആലുവ ഇൻസ്പെക്ടർ എം.എം മഞ്ജുദാസ് , എസ്.ഐ മാരായ എസ്.എസ് ശ്രീലാൽ,
കെ. നന്ദകുമാർ, സുജോ ജോർജ് ആൻ്റണി, ബി. ചിത്തുജി, എ.എസ്.ഐ സി.ഡി വിനിൽ കുമാർ, സി പി ഒ മാരായ പി.എ നൗഫൽ, മാഹിൻ ഷാ അബൂബക്കർ , എൻ.എ മുഹമ്മദ് അമീർ ,കെ.എം മനോജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *