കലമ്പൊലി മന്ദിരസമിതി വാർഷികം

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി കലംബൊലി, റോഡ്‌പാലി, തലോജ എം. ഐ. ഡി. സി. യൂണിറ്റിന്റെ വാർഷികാഘോഷവും ഗുരുസെന്ററിലെ എട്ടാമത് പ്രതിഷ്ഠാ വാർഷികവും 23 ന് ഞായറാഴ്ച രാവിലെ 6 മുതൽ ഗുരുസെന്ററിൽ നടത്തുമെന്ന് യൂണിറ്റ് സെക്രട്ടറി കെ. ഗോപൻ അറിയിച്ചു. സമിതി ഭാരവാഹികൾ പങ്കെടുക്കും. ഫോൺ: 8879174144 , 8928105584 .