മുണ്ടകൈ -ചൂരൽമല പുനരധിവാസം: 529.50 കോടിരൂപ കേന്ദ്രം അനുവദിച്ചു

ന്യുഡൽഹി : മുണ്ടകൈ -ചൂരൽമല പുനരധിവാസ പ്രവർത്തനങ്ങൾക്കായി 529.50 കോടികേന്ദ്രം അനുവദിച്ചു . പുനർനിർമ്മാണത്തിനായുള്ള 16 പദ്ധതികൾക്കുവേണ്ടിയാണ് സഹായ ധനം വായ്പ്പയായി കേന്ദ്രം അനുവദിച്ചത്.വായ്പ്പ മൂലധന നിക്ഷേപ സഹായത്തിൽ ഉൾപ്പെടുത്തിയാണ് പലിശരഹിത ധനസഹായം അനുവദിച്ചിട്ടുള്ളത്.അമ്പതു വർഷം കൊണ്ട് പണം തിരിച്ചടച്ചാൽ മതി.ഇതറിയിച്ചുകൊണ്ട് ധനകാര്യ സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചു.