ടിപി വധക്കേസ് : പ്രതികള്‍ക്ക് നൽകിയത് ആയിരം ദിവസത്തോളം പരോള്‍.

തിരുവനന്തപുരം: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്ക് 1000 ദിവസത്തോളം പരോള്‍. നിയമസഭയില്‍ 2024 ഒക്ടോബര്‍ 14ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് പരോള്‍ ദിവസങ്ങള്‍ വ്യക്തമാക്കുന്നത്.
മനോജ്, സിജിത്ത്, റഫീഖ്, മനോജ്, കെസി രാമചന്ദ്രൻ, കുഞ്ഞനന്തൻ, മുഹമ്മദ് ഷാഫി, ഷിനോജ്, രജീഷ്, സുനിൽകുമാർ (കൊടി സുനി) എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ. കൊടി സുനിക്ക് ഈ വർഷം ആദ്യവും പരോൾ അനുവദിച്ചിരുന്നു. പരോളിലിരിക്കെയാണ് കാസർകോട് പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ സുനി ജയിലിലെത്തി സന്ദർശിച്ചത്.
പികെ കുഞ്ഞനന്ദന് 2020 മാര്‍ച്ച് 30ന് ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങുകയും 2020 ജൂണ്‍ 11ന് മരണപ്പെടുകയും ചെയ്തിരുന്നു. കുഞ്ഞനന്തന് 327 ദിവസമായിരുന്നു പരോള്‍ അനുവദിച്ചിരുന്നത്.
കേസിലെ മറ്റു പ്രതികള്‍ക്ക് അനുവദിച്ച പരോള്‍ :
കെസി രാമചന്ദ്രന് – 1081 ദിവസം, ടികെ രജീഷ് – 940 ദിവസം, ട്രൗസര്‍ മനോജ് – 1068 ദിവസം
സിജിത്ത് (അണ്ണന് സജിത്)-1078 ദിവസം ,മുഹമ്മദ് ഷാഫി – 656 ദിവസം , ഷിനോജ് – 925 ദിവസം
റഫീഖ് – 782 ദിവസം, കിര്‍മാണി മനോജ് – 851 ദിവസം ,സുനില്‍ കുമാര്‍ (കൊടി സുനി)- 900 ദിവസം
കുഞ്ഞനന്തന് : 327 ദിവസം .
2020 മാർച്ച് 30ന് കുഞ്ഞനന്തനെ മൂന്ന് മാസത്തെ ഇടക്കാല ജാമ്യത്തില്‍ വിട്ടിരുന്നു. ജാമ്യത്തിലായിരിക്കെ ജൂൺ 11ന് കുഞ്ഞനന്തൻ മരണപ്പെട്ടു.