ഗവർണർ വയനാട്ടിലേക്ക്; വന്യജീവി ആക്രമണത്തിൽ കൊല്ലപ്പട്ടവരുടെ വീടുകൾ സന്ദർശിക്കും
വയനാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നു രാത്രി വയനാട്ടിലെത്തും. രാത്രി പത്തരയോടെ വയനാട്ടിലെത്തുന്ന ഗവർണർ തിങ്കളാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട അജീഷിന്‍റെയും പോളിന്‍റെയും, ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കുന്ന ശരത്തിന്‍റെയും വീടുകൾ സന്ദർശിക്കും.പിന്നാലെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാകേരി പ്രജീഷിന്‍റെയും വീടു സന്ദർശിക്കും. തുടർന്ന് മാനന്തവാടി ബിഷപ്സ് ഹൗസിൽ മതലേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ടോടെ തിരിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങും.