കാട്ടാന ആക്രമണം :കൊല്ലപ്പെട്ട ബാലകൃഷ്ണൻ്റെ സംസ്‌കാരകർമ്മങ്ങൾ അൽപ്പസമയത്തിനകം

0

2016 മുതൽ 2025 വരെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 192 പേർ ,പരിക്കേറ്റവർ 278 .പാലക്കാട് മാത്രം 48

വയനാട് : കാട്ടാന ആക്രമത്തിൽ കൊല്ലപ്പെട്ട അട്ടമല സ്വദേശിബാലൻ്റെ (27) സംസ്‌കാരകർമ്മങ്ങൾ അൽപ്പസമയത്തിനകം നടക്കും. അട്ടമല ഗ്ലാസ് ബ്രിഡ്ജിന് സമീപം ചൊവ്വാഴ്ച രാത്രിയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. ഇന്ന് രാവിലെയാണ് പുറംലോകം അറിഞ്ഞത്. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾക്ക് സമീപമുള്ള സ്ഥലമാണ് അട്ടമല. ഉരുൾപൊട്ടലിന് ശേഷം ഇവിടെ വന്യമൃഗ ശല്യം രൂക്ഷമാണെന്ന് അധികൃതരെ അറിയിച്ചിട്ടും, വേണ്ട നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്ത് പുലിയുടെ ശല്യവും ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

നേരത്തെ ബാലന്റെ രണ്ട് പശുക്കളെ പുലി ആക്രമിച്ചിരുന്നു. ആദിവാസി വിഭാഗത്തിൽപ്പെട്ട കാട്ടുനായ്ക്ക സമുദായത്തിൽപ്പെട്ടയാളാണ് ബാലകൃഷ്ണൻ. കഴിഞ്ഞ 72 മണിക്കൂറിനിടെ വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളും ഒരാഴ്ചക്കിടെ കൊല്ലപ്പെടുന്ന നാലാമത്തെ ആളുമാണ് . കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ പണിയ വിഭാഗത്തിൽപ്പെട്ട മാനുവെന്ന യുവാവും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

കാട്ടാന ആക്രമണങ്ങൾ വർദ്ധിക്കുമ്പോഴും കാര്യക്ഷമമായ ഇടപെടൽ സർക്കാറിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നാരോപിച്ച് രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധം വയനാട്ടിൽ തുടരുകയാണ്.നാളെ യുഡിഎഫ് വയനാട്ടിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുമുണ്ട്.

ജനുവരി 1 മുതൽ 12 വരെ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 9 പേരാണ്.കാട്ടാന ആക്രമണത്തിൽ
പാലക്കാട് 48 ,ഇടുക്കിയിൽ 40 വയനാട് 36 ,മലപ്പുറത്ത് 18 പേർ 2016 നും 2025നും ഇടയിൽ കൊല്ലപ്പെട്ടു.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *