സൈന്യത്തെ അപമാനിച്ചെന്ന് പരാതി; രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരാകണം

0

ലഖ്‌നൗ :  ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യൻ സൈന്യത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച സംഭവത്തില്‍ ഉത്തർപ്രദേശിലെ കോടതി  രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചു. മാർച്ച് 24 ന് ഹാജരകാണമെന്ന് ചൂണ്ടിക്കാട്ടിയാണ് ലഖ്‌നൗ കോടതി സമൻസ് അയച്ചത്. സംഭവത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാദം കോടതി കേള്‍ക്കും.

ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്‍റെ (ബിആർഒ) വിരമിച്ച ഡയറക്‌ടറും ആർമി കേണൽ റാങ്കിലുമുള്ള ഉദയ് ശങ്കർ ശ്രീവാസ്‌തവയാണ് അഭിഭാഷകൻ വിവേക് ​​തിവാരി മുഖേന രാഹുല്‍ ഗാന്ധിക്കെതിരെ പരാതി സമർപ്പിച്ചത്. 2022 ഡിസംബർ 16 ന്, ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യൻ-ചൈനീസ് സൈനികർ തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി ഇന്ത്യൻ സൈന്യത്തിനെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതിയില്‍ ഉള്ളത്.ഇന്ത്യൻ സൈന്യത്തെക്കുറിച്ച് രാഹുൽ ഗാന്ധി അപമാനകരവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയെന്നും ഇത് സൈന്യത്തിന്‍റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്നും പരാതിക്കാരൻ ആരോപിച്ചു. സംഭവത്തില്‍ മാർച്ച് 24 ന് വാദം കേൾക്കുമെന്ന് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അലോക് വർമ്മ വ്യക്തമാക്കി. രാഹുൽ ഗാന്ധി കോടതിയിൽ ഹാജരാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *