ഓഷിവാര ഫർണ്ണിച്ചർ മാർക്കറ്റിൽ വൻ തീപിടുത്തം (VIDEO)

മുംബൈ: മുംബൈയിലെ ജോഗേശ്വരി വെസ്റ്റിലുള്ള ഓഷിവാര ഫർണിച്ചർ മാർക്കറ്റിൽ വൻ തീപിടിത്തം. സ്വാമി വിവേകാനന്ദൻ മാർഗിലെ എ1 ദർബാർ റെസ്റ്റോറൻ്റിന് സമീപമുള്ള ഗ്രൗണ്ട് ഫ്ലോർ ഫർണിച്ചർ ഗോഡൗണിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. അഗ്നിശമന സേന ഇതിനെ ലെവൽ-2 തീപിടുത്തമായി തരംതിരിച്ചിട്ടുണ്ട്.20-ലധികം ഫയർ എഞ്ചിനുകളും വാട്ടർ ടാങ്കറുകളും മറ്റ് ഉപകരണങ്ങളുടെയും സഹായത്തോടെ തീ നിയന്ത്രണവിധേയമാക്കി.ഫർണിച്ചർ ഗോഡൗണിൽ നിന്ന് ആരംഭിച്ച തീ മാർക്കറ്റിൻ്റെ താഴത്തെ നിലയിലുള്ള പത്തോളം കടകളിലേക്കു തീപടർന്നുവ്യാപിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.