ലഹരി കേസ് :ഷൈൻ ടോ൦ ചാക്കോയെ വെറുതെ വിട്ടു

0

 

എറണാകുളം: മയക്കുമരുന്നുകേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന നടൻ ഷൈൻ ടോ൦ ചാക്കോയെ കേസിൽ നിന്നും കുറ്റവിമുക്തനാക്കി .എറണാകുളം അഡീഷണൽ സെക്ഷൻ കോടതിയുടേതാണ് ഉത്തരവ്. 2015ൽ രജിസ്റ്റർചെയ്യപ്പെട്ട കേസിൽ ഷൈൻ അടക്കം 5 പേർ പ്രതികളായിരുന്നു.

2015ൽ ഷൈൻ ടോം ചാക്കോയെ 4 സ്ത്രീകളോടോപ്പമാണ് ഏഴ് ​ഗ്രാം കൊക്കെയ്നുമായി പിടികൂടിയിരുന്നത്. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ൻ കേസായിരുന്നു ഇത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അർദ്ധ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡിലാണ് ഷൈൻ ടോം ചാക്കോയും മൂന്ന് യുവതികളും പിടിയിലായത്. അറസ്റ്റിലാകുമ്പോൾ ഇവർ മയക്ക് മരുന്ന് ഉപയോ​ഗിച്ച നിലയിലായിരുന്നു. കേരളത്തിൽ ലഭിക്കാത്ത മുന്തിയ ഇനത്തിലുള്ള കൊക്കെയ്നാണ് ഇവരിൽ നിന്നും പി‌ടിച്ചെടുത്തത് എന്ന് ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിക്കേസ് അന്യേഷിച്ച എക്സെെസ് ഉദ്യോ​ഗസ്ഥൻ പിഎസ് ശശികുമാർ പറഞ്ഞിരുന്നു. അന്ന് എക്സൈസ് നാർകോട്ടിക് സിഐയായിരുന്നു പിഎസ് ശശികുമാർ.വിരമിച്ച ശേഷവും ഈ കാര്യം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

“2015 ലാണ് സിനിമാ നടൻമാർ ലഹരി ഉപയോ​ഗിക്കുന്നു എന്ന് നമുക്ക് തെളിവ് കിട്ടിയത്. പല പ്രതികളും വില കൂടിയ ലഹരികൾ സിനിമാ നടൻമാർക്ക് സപ്ലെെ ചെയ്യുന്നതായിട്ട് മാെഴി നൽകിയിട്ടുണ്ട്. ചെറിയ പ്രായത്തിൽ പലരുടെയും പേരിൽ കേസെടുത്തപ്പോൾ അവരുടെ അന്ധ വിശ്വാസം ക്രിയേറ്റിവിറ്റിക്ക് ഈ മയക്കു മരുന്ന് ​ഗുണം ചെയ്യുമെന്നാണ്ര മനസ്സിലായത്.ണ്ടാം കിട സിനിമാ നടൻമാർ തന്നെ ലഹരിക്കടത്ത് നടത്തിയതായി വിവരം ലഭിച്ചിരുന്നു.”
ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നപ്പോൾ ഇക്കാര്യങ്ങൾ ശരി വെച്ചിരിക്കുകയാണെന്നും അഭിമുഖത്തിൽ ശശികുമാർ പറഞ്ഞിട്ടുണ്ട്.

അതേസമയം താൻ കൊക്കെയ്ൻ കൈവശം വെച്ചിട്ടില്ലെന്നാണ് അറസ്റ്റിലായ ശേഷം ഷെെൻ ‌‌ടോം ചാക്കോ പറഞ്ഞത്.ജാമ്യം ലഭിച്ച ശേഷം നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളും അന്ന് ചർച്ചയായി. സി​ഗരറ്റും മദ്യവും താനിനി ഉപയോ​ഗിക്കില്ലെന്ന് അന്ന് ഷൈൻ ടോം ചാക്കോ പറഞ്ഞിരുന്നു. കൂട്ടുകാർ ഒറ്റിക്കൊടുത്തതാണെന്ന് വിശ്വസിക്കുന്നില്ല. കേസ് കാരണം ചില സിനിമകളുടെ ഷൂട്ടിം​ഗ് മുടങ്ങിയെന്നും അന്ന് ഷൈൻ പറഞ്ഞു. ഷൈനിനെ ന്യായീകരിച്ച് കൊണ്ട് അന്ന് നടന്റെ കുടുംബവും സംസാരിച്ചു. ലഹരി മാഫിയയുമായി ഷൈനിന് ബന്ധമില്ല. ആരുടെയോ താൽപര്യങ്ങൾക്ക് ഷൈൻ ഇരയാക്കപ്പെട്ടെന്നും ഷൈനിന്റെ പിതാവും സഹോദരനും വാദിച്ചു. എന്നാൽ അടുത്തിടെ നൽകിയ പല അഭിമുഖങ്ങളിലും ലഹരി ഉപയോ​ഗത്തെ ന്യായീകരിച്ച് കൊണ്ട് ഷൈൻ ടോം ചാക്കോ സംസാരിച്ചിട്ടുമുണ്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *